Skip to content

രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ യോർക്ക്ഷെയർ റദ്ദാക്കി

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ റദ്ദാക്കി യോർക്ക്ഷെയർ ക്രിക്കറ്റ് ക്ലബ്ബ്. കൊവിഡ് 19 നെ തുടർന്ന് ജൂലൈ 1 വരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ച സാഹചര്യത്തിലാണ് സാമ്പത്തിക ബാധ്യത മറികടക്കുവാൻ അശ്വിനടക്കം മൂന്ന് വിദേശ താരങ്ങളുമായുള്ള കരാർ പരസ്പര സമ്മതപ്രകാരം യോർക്ക്ഷെയർ ഒഴിവാക്കിയത്.

സൗത്താഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്, വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ നിക്കോളാസ് പൂറൻ എന്നിവരെയാണ് അശ്വിന് പുറമെ കരാറിൽ നിന്നും ഒഴിവാക്കപെട്ട താരങ്ങൾ.

33 ക്കാരനായ അശ്വിൻ ഇതിനുമുൻപ് വോർസെസ്റ്റർഷെയറിന് വേണ്ടിയും നോട്ടിങ്ഹാംഷെയറിന് വേണ്ടിയും അശ്വിൻ കൗണ്ടി ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്.