Skip to content

എം എസ് ധോണിയ്ക്ക് പകരക്കാരനാവുകയെന്നത് പ്രയാസമേറിയ കാര്യം ; കെ എൽ രാഹുൽ

മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോണിയ്ക്ക് പകരക്കാരനാവുകയെന്നത് അത്യന്തം പ്രയാസമേറിയ കാര്യമാണെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ.

കാണികളിൽ നിന്നുള്ള സമ്മർദം മൂലം ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പറായപ്പോൾ വളരെയധികം ഭയപെട്ടിരുന്നുവെന്നും ചെറിയ പിഴവുകൾ പോലും എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ സാധിക്കുകയില്ലെന്ന തോന്നൽ കാണികളിലുണ്ടാക്കുമെന്നും കെ എൽ രാഹുൽ പറഞ്ഞു.

താൻ ഒരിക്കലും വിക്കറ്റ് കീപ്പിങിൽ നിന്നും അധിക നാളത്തേക്ക് മാറിനിന്നിട്ടില്ലയെന്നും ഐ പി എല്ലിലും ഒപ്പം ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ കർണാടകയ്ക്ക് വേണ്ടി കളിക്കുമ്പോഴെല്ലാം വിക്കറ്റ് കീപ്പറായിരുന്നുവെന്നും ടീമിന് ആവശ്യമെങ്കിൽ ഏതു റോളും ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും കെ എൽ രാഹുൽ പറഞ്ഞു.