Skip to content

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഡേവിഡ് വാർണർ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനും സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാർണർ. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാന്മാരായി കെയ്ൻ വില്യംസനൊപ്പം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത് എന്നിവരെ ഡേവിഡ് വാർണർ തിരഞ്ഞെടുത്തത്.

( Picture Source : Twitter )

എന്നാൽ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എബി ഡിവില്ലിയേഴ്സിനെയും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയുമാണ് മികച്ച ബാറ്റ്‌സ്മാന്മാരായി കെയ്ൻ വില്യംസൺ തിരഞ്ഞെടുത്തത്.

( Picture Source : Twitter)

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കെയ്ൻ വില്യംസണെ പകരം ഡേവിഡ് വാർണറെ വീണ്ടും ക്യാപ്റ്റനായി ടീം മാനേജ്‌മെന്റ് നിയമിച്ചത്. എന്നാൽ കൊവിഡ് 19 മൂലം മാർച്ച് 29 ന് തുടങ്ങേണ്ടിയിരുന്ന ടൂർണമെന്റ് ഇപ്പോൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ പ്ലേയോഫിൽ പ്രവേശിച്ചിരുന്നെങ്കിലും ഡൽഹി ക്യാപിറ്റൽസിനോട് പരാജയപെട്ട് ടീം ഫൈനൽ കാണാതെ പുറത്തുപോയിരുന്നു.