Skip to content

ധോണിയല്ല, ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ കീഴിലാണ് ടൂർണമെന്റിൽ നാല് തവണയും മുംബൈ ഇന്ത്യൻസ് കിരീടം നേടിയിട്ടുള്ളത്.

” രോഹിത് ശർമ്മയാണ് എന്റെ അഭിപ്രായത്തിൽ മികച്ച ക്യാപ്റ്റൻ. നാല് തവണ അവൻ കിരീടം നേടിയിട്ടുണ്ട്. ക്യാപ്റ്റൻസിയെന്ന ട്രോഫി നേടുകയെന്നത് തന്നെയാണ്. ” ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter )

ഐ പി എല്ലിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയ്ക്ക് പകരം വെയ്ക്കുവാൻ ആരും തന്നെയില്ലെന്നും ഐ പി എൽ കരിയർ അവസാനിപ്പിക്കുമ്പോൾ ആറോ ഏഴോ കിരീടം രോഹിത് ശർമ്മയുടെ കീഴിൽ ടീം നേടിയിട്ടുണ്ടാകുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

രോഹിത് ശർമ്മയുടെ കീഴിൽ 2013, 2015, 2017, 2019 എന്നീ സീസണുകളിലാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടിയിട്ടുള്ളത്. 2010 ലും 2011 ലും 2018 ലും ചെന്നൈ സൂപ്പർ കിങ്സിനെ ചാമ്പ്യന്മാരാക്കിയ എം എസ് ധോണിയാണ് ഏറ്റവും കൂടുതൽ ഐ പി എൽ കിരീടം നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്ക് പുറകിലുള്ളത്.

ഗൗതം ഗംഭീറാകട്ടെ 2012 ലും 2014 ലും കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയിട്ടുണ്ട്.