Skip to content

മൈക്കൽ ക്ലാർക്കിന് ചുട്ട മറുപടിയുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്

ഐ പി എൽ കരാർ ലഭിക്കുകയില്ലെന്ന പേടി മൂലം ഓസ്‌ട്രേലിയൻ താരങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ സ്ലെഡ്‌ജ്‌ ചെയ്യാൻ ഭയമാണെന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.

ഐ പി എല്ലിൽ കരാർ കൊടുക്കുന്നത് വിരാട് കോഹ്ലിയല്ലയെന്നും കരാർ ലഭിക്കുകയില്ലെന്ന് പേടിക്കുന്ന താരങ്ങളുണ്ടെങ്കിൽ അവരുടെ പേര് ക്ലാർക്ക് വ്യക്തമാക്കണമെന്നും ഹർഭജൻ സിങ് പറഞ്ഞു.

” വിരാട് കോഹ്ലി എല്ലാവർക്കും ഐ പി എൽ കരാർ നൽകുന്നില്ല. നിങ്ങൾ മികച്ച പ്ലേയറാണെങ്കിൽ കരാർ ആർക്കും നിങ്ങളെ തടുക്കാൻ സാധിക്കില്ല. ഡേവിഡ് വാർണറെയും സ്റ്റീവ് സ്മിത്തിനെ പോലെയുള്ള താരങ്ങളെ ആർക്കാണ് തടയാൻ കഴിയുക. ഐ പി എൽ കരാർ ലഭിക്കുകയില്ലെന്ന പേടിയോടെ കളിക്കുന്ന കളിക്കാറുണ്ടെന്ന് അറിയാമെങ്കിൽ അവരുടെ പേര് വെളിപ്പെടുത്തുകയാണ് വേണ്ടത് !! അല്ലാതെ എല്ലാവരെയും ഒരേ തരത്തിൽ നോക്കികാണരുത് . ” ഹർഭജൻ സിങ് പറഞ്ഞു.