Skip to content

അവരെ സച്ചിനും ദ്രാവിഡുമായും താരതമ്യം ചെയ്യരുത് ; മൊഹമ്മദ് യൂസഫ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും മുൻ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരായ സച്ചിൻ ടെണ്ടുൽക്കറുമായും രാഹുൽ ദ്രാവിഡുമായും താരതമ്യം ചെയ്യാനാകില്ലെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ മൊഹമ്മദ് യൂസഫ്. കഴിഞ്ഞ കാലഘട്ടത്തിൽ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും ടീമിൽ നാലോ അഞ്ചോ മികച്ച താരങ്ങൾ ഉണ്ടായിരുന്നുവെന്നും സച്ചിന്റെയോ ദ്രാവിഡിന്റെയോ ക്ലാസുമായി രോഹിത് ശർമ്മയെയും കോഹ്ലിയെയും താരതമ്യം ചെയ്യാനാകില്ലയെന്നും ടെലിവിഷൻ ഷോയിൽ മൊഹമ്മദ് യൂസഫ് പറഞ്ഞു.

( Picture Source : Twitter )

” കഴിഞ്ഞ കാലഘട്ടത്തിൽ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും മൂന്നോ നാലോ മികച്ച ബാറ്റ്‌സ്മാന്മാർ ടീമിലുണ്ടായിരുന്നു. ഉദാഹരണത്തിന് രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ, യുവരാജ് സിങ് അടക്കമുള്ള മികച്ച താരങ്ങൾ ഒരേ സമയം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഇവരെ പോലുള്ള ബാറ്റ്‌സ്മാന്മാരില്ല. വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും രാഹുൽ ദ്രാവിഡിന്റെയോ സച്ചിൻ ടെണ്ടുൽക്കറുടെയോ ക്ലാസുമായി താരതമ്യം ചെയ്യാനാകില്ല. ” മൊഹമ്മദ് യൂസഫ്‌ പറഞ്ഞു.

( Picture Source : Twitter )

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് നിലവിൽ ബാബർ അസമിനേക്കാൾ മികച്ച ബാറ്റ്സ്മാനെന്ന് അഭിപ്രായപെട്ട യൂസഫ് ഇതേ ഫോമിൽ കളിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാമായി ബാബർ അസമിനും മാറാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.

( Picture Source : Twitter )