Skip to content

ഐ പി എൽ 2020 ; ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസൺ താൽക്കാലികമായി നിർത്തിവെക്കുന്നതായി ബിസിസിഐ. കൊവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ മേയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ബിസിസിഐ കൈക്കൊണ്ടത്.

രാജ്യത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും സാഹചര്യങ്ങൾ മെച്ചപ്പെട്ട് സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഐ പി എൽ 2020 സീസൺ നടത്തുകയുള്ളൂവെന്നും ഔദ്യോഗിക പ്രസ്താവനയിൽ ബിസിസിഐ വ്യക്തമാക്കി.

സാഹചര്യങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും കേന്ദ്ര സർക്കാരിൽ നിന്നും സംസ്‌ഥാന സർക്കാരുകളിൽ നിന്നും ഇതുസംബന്ധിച്ച് വിവരങ്ങൾ ആരായുമെന്നും ബിസിസിഐ വ്യക്തമാക്കി.