Skip to content

അക്കാര്യത്തിൽ ധോണിയും ഗാംഗുലിയും ഒരുപോലെ ; സഹീർ ഖാൻ

യുവതാരങ്ങളെ പിന്തുണയ്ക്കുന്നതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയും എം എസ് ധോണിയും ഒരുപോലെയെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. കരിയറിന്റെ തുടക്കത്തിൽ കഴിയാവുന്ന അത്രയും പിന്തുണ യുവതാരങ്ങൾക്ക് ലഭിക്കണമെന്നും യൂട്യൂബ്‌ ചാറ്റ് ഷോയിൽ സഹീർ ഖാൻ പറഞ്ഞു.

” ഇരുവരും ( ധോണിയും ഗാംഗുലിയും) ഒരുപാട് കാലം ഇന്ത്യയെ നയിച്ചിട്ടുണ്ട്. എം എസ് ധോണി ടീമിലെത്തുമ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുപാട് പരിചയസമ്പത്തുള്ള താരങ്ങൾ ടീമിലുണ്ടായിരുന്നു. എന്നാൽ പിന്നീട് അവരൊക്കെ വിരമിച്ചുകഴിഞ്ഞ് യുവതാരങ്ങൾ ടീമിലെത്തുമ്പോൾ മുൻപ് ദാദ ചെയ്തതുപോലെ ധോണിയും യുവതാരങ്ങളെ പിന്തുണയ്ക്കാൻ തുടങ്ങി ” സഹീർ ഖാൻ പറഞ്ഞു.