Skip to content

ആ ഇന്ത്യൻ ബോളറെ നേരിടാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു ; പാക് താരം ഫഖർ സമാൻ പറയുന്നു

ഏകദിനത്തിൽ ഡബിൾ സെഞ്ചുറി എന്ന നേട്ടം കൈവരിച്ച ചുരുക്കം ചിലരിൽ ഒരാളാണ് പാകിസ്ഥാന്റെ ഫഖർ സമാൻ. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ സജീവമായിരിക്കുന്ന ഫഖർ സമാൻ താൻ കളിക്കളത്തിൽ നേരിടാൻ ഇഷ്ട്ടപെടുന്ന ബോളറുടെ പേരുകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

” എല്ലാ ബോളർമാരും അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ചവരാണ്. അവയെല്ലാം നേരിടാൻ ബുദ്ധിമുട്ടാണ്. എനിക്ക് വ്യക്തിപരമായി ജോഫ്ര ആർച്ചറിനെയും ജസ്പ്രീത് ബുംറയെയും ഇഷ്ടമാണ്. ഒപ്പം മിച്ചൽ സ്റ്റാർക്കിനെയും. എല്ലാവരേക്കാളും വ്യത്യസ്തമായ ബോളർമാരാണ് അവർ.നിങ്ങൾ അവരെ നേരിടുമ്പോൾ, അത് ഒരു വ്യത്യസ്ത അനുഭവമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികവും ഫ്ലാറ്റ് ട്രാക്ക് ആയതിനാൽ പ്രത്യേകിച്ച് സ്പിന്നർമാരെ നേരിടുന്നത് ഞാൻ ആസ്വദിക്കുന്നു. ഫ്ലാറ്റ് ട്രാക്ക് കാരണം പന്ത് വളരെയധികം സ്പിൻ ചെയ്യുന്നില്ല. ” അഭിമുഖത്തിൽ ഫഖർ സമാൻ പറഞ്ഞു.

ഓസ്ട്രേലിയയുടെ മുൻ ഓപ്പണർ ആദം ഗിൽ‌ക്രിസ്റ്റിന്റെ ആരാധകനാണെന്നും, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനെ ഇഷ്ട്ടതാരമെന്നും ഫഖർ സമാൻ കൂട്ടിച്ചേർത്തു. ഈ രണ്ട് കളിക്കാരിൽ നിന്നും തനിക്ക് പ്രചോദനമുണ്ടെന്നും അവരെപ്പോലെ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.