Skip to content

ഏകദിന പരമ്പരയിൽ സൗത്താഫ്രിക്കൻ താരങ്ങൾ ഹാൻഡ്ഷേക്ക്സ് ഒഴിവാക്കും ; മാർക്ക് ബൗച്ചർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ഹാൻഡ് ഷേക്സ് സൗത്താഫ്രിക്ക ഒഴിവാക്കിയെക്കുമെന്ന് പരിശീലകൻ മാർക്ക് ബൗച്ചർ. കൊറോണ വൈറസിനെതിരായ മുൻ കരുതലെന്ന നിലയിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സൗത്താഫ്രിക്ക കടക്കുന്നത്. ഇതിനകം തന്നെ ഇന്ത്യയിൽ 43 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. മാർച്ച് 12 ന് ധർമ്മശാലയിലാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.

മെഡിക്കൽ ടീമിന്റെയും സെക്യൂരിറ്റി ടീമിന്റെയും അനുവാദത്തിന് ശേഷമാണ് സൗത്താഫ്രിക്കൻ ടീം ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്നത്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് താരങ്ങൾ തമ്മിൽ ഹാൻഡ്‌ഷേക് നൽകില്ലെന്ന് ക്യാപ്റ്റൻ ജോ റൂട്ട് വ്യക്തമാക്കിയിരുന്നു.