Skip to content

ലോക ക്രിക്കറ്റിലെ എല്ലാ ടീമും അതിനായി തിരയുകയാണ് ; ഓസ്‌ട്രേലിയയ്ക്കായി ആ താരത്തെ കണ്ടെത്തണമെന്ന് കോച്ച് ലാംഗർ

വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഫിനിഷറിനായുള്ള ഓസ്‌ട്രേലിയയുടെ തിരയലിനെ കുറിച്ച് ജസ്റ്റിൻ ലാംഗർ. ജോസ് ബട്‌ലർ ഇംഗ്ലണ്ടിനായി വഹിക്കുന്ന പങ്കിന് സമാനമായി മധ്യനിരയിൽ ഒരു വൈറ്റ്-ബോൾ ഫിനിഷറിനായി സജീവമായി തിരയുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു.

” മുൻ കാലങ്ങളിൽ ഇതിൽ പ്രഗൽഭരായ മൈക്ക് ഹസ്സി, മൈക്കൽ ബെവാൻ പോലെയുള്ള താരങ്ങൾ ഉണ്ടായത് ഓസ്‌ട്രേലിയയുടെ ഭാഗ്യമാണ്. ധോണി അതിൻറെ മാസ്റ്ററാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ജോസ് ബറ്റ്‌ലർ ഇതിൽ മികച്ചതാണ്. ” ലാംഗർ പറഞ്ഞു.

” ഞാൻ മനസ്സിലാക്കിയത് എന്തെന്നാൽ ലോകത്തിലെ എല്ലാ ടീമും അതിനായി തിരയുകയാണ്. ഓസ്‌ട്രേലിയയിൽ ഈ ഘട്ടത്തിൽ ആരും ആ സ്ഥാനം പൂർണ്ണമായും സുരക്ഷിതമാക്കിയിട്ടില്ല, എന്നാൽ ഒരാൾക്ക് അത് ചെയ്യാൻ നല്ല അവസരങ്ങളുണ്ട്. ” അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയുടെ ന്യുസിലാൻഡിനെതിരായ 3 ഏകദിന മത്സരങ്ങളുള്ള പരമ്പര 13 ന് ആരംഭിക്കുകയാണ്. ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് ഡെപ്ത് പരീക്ഷിക്കാനുള്ള അവസരം കൂടിയാണിത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓസ്‌ട്രേലിയയിൽ ഏകദിനത്തിൽ 13 ബാറ്റ്സ്മാൻമാർ 4 – 7 സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്, ഒമ്പത് വ്യത്യസ്ത ബാറ്റ്സ്മാൻമാർ ആറാം സ്ഥാനത്ത് പരീക്ഷിച്ചിട്ടുണ്ട്. ഗ്ലെൻ മാക്‌സ്‌വെലും മാർക്കസ് സ്റ്റോയിനിസും മാത്രമാണ് അഞ്ച് മത്സരങ്ങൾ വീതം ആ സ്ഥാനത്ത് കളിച്ചിട്ടുള്ളത്.