കഴിഞ്ഞ വർഷത്തെ ലോകകപ്പ് സെമിഫൈനലിൽ കീവികളോട് പരാജയപ്പെട്ടതിന് ശേഷം പ്രതികാരം തന്റെ ടീമിന്റെ മനസ്സിൽ ഇല്ലെന്ന് ന്യൂസിലാൻഡ് പര്യടനം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. വിരാട് കോഹ്‌ലി ന്യൂസിലാന്റ് കളിക്കാരെ ‘നല്ലവർ’ എന്ന് വിളിക്കുകയും പിന്നീട് കെയ്ൻ വില്യംസണുമൊത്ത് ബൗണ്ടറിക്ക് അരികിൽ ഇരുന്ന് ചാറ്റ് നടത്തിയതും ശ്രദ്ധേയമായിരുന്നു.
എന്നാൽ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം പഴയ അഗ്രസ്സിവ് ഭാവത്തിൽ എത്തിയിരിക്കുകയാണ് കോഹ്ലി. ബുംറയുടെ പന്തിൽ 3 റൺസിൽ ന്യുസിലാൻഡ് ക്യാപ്റ്റൻ വില്യംസൻ പുറത്തായതിന് പിന്നാലെ ആക്രോശിക്കുകയായിരുന്നു. കാണികളോട് വായടിച്ചിരിക്കാൻ പറയുകയും ചെയ്തിരുന്നു.
— Anpadh educated (@PRINCE3758458) March 1, 2020
7 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 90 റൺസിൽ 6 വിക്കറ്റാണ് നഷ്ട്ടപ്പെട്ടത്. രണ്ടാം ഇന്നിംഗ്സിലും കോഹ്ലി വലിയ സ്‌കോർ കണ്ടെത്താനവാതെ പുറത്തായി.വിഹാരിയും റിഷാബ് പന്തുമാണ് ക്രീസിൽ.
This was also towards the same
— King kohli⚔️ (@KingkohliEra) March 1, 2020