Skip to content

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയ്ക്ക് സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമാകും.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപായാണ് ഇഷാന്ത് ശർമ്മ വീണ്ടും പരിക്കിന്റെ പിടിയിലായത്. ആദ്യ മത്സരത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഇഷാന്ത് ശർമ്മ ന്യൂസിലാൻഡിലെത്തിയത്. 23 ഓവറുകൾ എറിഞ്ഞ ഇഷാന്ത് ശർമ്മ അഞ്ച് വിക്കറ്റും വീഴ്‌ത്തിയിരുന്നു.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആറ് ആഴ്ചയോളം വിശ്രമം പരിക്കിൽ നിന്നും മുക്തനാകാൻ ഇഷാന്ത് ശർമ്മയ്ക്ക് വേണ്ടിവരും. മാർച്ച് 29 നാണ് ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കുന്നത്. മാർച്ച് 30 ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം.