Skip to content

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജഡേജയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവിശ്വസനീയ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ.

മത്സരത്തിലെ രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലാണ് ജഡേജയുടെ അവിശ്വസനീയ ക്യാച്ച് പിറന്നത്. ഷാമി എറിഞ്ഞ 72 ഓവറിലെ അവസാന പന്ത് നെയിൽ വാഗ്നർ സ്ക്വയർ ലെഗിലേക്ക് പായിക്കുകയും ഓടിയെത്തിയ ജഡേജ ഉയർന്നുചാടി പന്ത് കൈപിടിയിലൊതുക്കുകയും ചെയ്തു.

വീഡിയോ :

https://twitter.com/Quartermain10/status/1233955691410313216?s=19

അതിനിടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. 7 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 90 റൺസ് എടുത്തിട്ടുണ്ട്. റിഷാബ് പന്ത് 1(1), ഹനുമാ വിഹാരി 5(12) എന്നിവരാണ് ക്രീസിലുള്ളത്.

ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് ന്യൂസിലാൻഡിനെ തകർത്തത്.