Skip to content

വനിതാ ടി20 ലോകകപ്പ് ; വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ

വനിതാ ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെ 46 റൺസിന് പരാജയപെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ. ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കും ശേഷം സെമിഫൈനലിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 144 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 17.1 ഓവറിൽ 97 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 56 പന്തിൽ 57 റൺസ് നേടിയ നഥാലി സ്കിവറിന്റെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.