Skip to content

രണ്ടാം ടെസ്റ്റിലും ന്യൂസിലാൻഡ് ആധിപത്യം ; ഇന്ത്യ 242 റൺസിന് പുറത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പിടിമുറുക്കി ആതിഥേയരായ ന്യൂസിലാൻഡ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 242 റൺസിന് ഓൾ ഔട്ടാക്കി ബാറ്റിങിനിറങ്ങിയ കിവികൾ ആദ്യ ദിനം അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ട്ടപെടാതെ 63 റൺസ് എടുത്തിട്ടുണ്ട്. റൺസ് നേടിയ ടോം ലാതവും 29 റൺസ് നേടിയ ടോം ബ്ലണ്ടലുമാണ് ക്രീസിലുള്ളത്.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ ജാമിസന്റെ മികവിലാണ് ന്യൂസിലാൻഡ് ഇന്ത്യയെ ചുരുക്കികെട്ടിയത്. ടിം സൗത്തീ, ട്രെൻഡ് ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും വാഗ്നർ ഒരു വിക്കറ്റും നേടി.

( Picture Source : Twitter )

54 റൺസ് നേടിയ പൃഥ്വി ഷാ, 54 റൺസ് നേടിയ ചേതേശ്വർ പുജാര, 55 റൺസ് നേടിയ ഹനുമാ വിഹാരി എന്നിവർ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.