Skip to content

കോഹ്ലിയെ വേട്ടയാടി അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോർഡിട്ട് ടിം സൗത്തീ

ന്യുസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും ഫോം കണ്ടെത്താനാകാതെ കോഹ്ലി മടങ്ങി. രണ്ടക്കം പോലും കാണാതെയാണ് ടിം സൗത്തീയുടെ പന്തിൽ എൽ.ബി.ഡബ്ല്യൂവിലൂടെ പുറത്തായത്. ന്യുസിലാൻഡ് പര്യടനത്തിൽ 10 ഇന്നിങ്സിൽ നിന്നായി വെറും 204 റൺസ് മാത്രമാണ് കോഹ്ലിയുടെ സമ്പാദ്യം.

https://twitter.com/ICC/status/1233572096342708225?s=19

ഇന്നത്തെ മത്സരത്തിൽ കോഹ്ലിയെ പുറത്താക്കിയതോടെ ഏറ്റവും കൂടുതൽ തവണ ( 10 ) അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കിയ റെക്കോർഡാണ് സൗത്തീ സ്വന്തം പേരിൽ കുറിച്ചത്. 8 തവണ പുറത്താക്കിയ ആന്ഡേഴ്സനാണ് ലിസ്റ്റിൽ രണ്ടാമത്.

https://twitter.com/ComeOnCricket/status/1233575322811092992?s=19

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ന്യുസിലാൻഡ് ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പൃഥ്വി ഷാ , പൂജാര, ഹനുമാന് വിഹാരി എന്നിവർ അർദ്ധസെഞ്ചുറി നേടി ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചു. ജാമിസൻ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ഇന്നത്തെ മത്സരത്തിൽ സ്വന്തമാക്കി

https://twitter.com/thefirstindia/status/1233557371995271168?s=19