Skip to content

അത് നാല് ദിവസമായിരുന്നുവെങ്കിൽ, ടെസ്റ്റ് ക്രിക്കറ്റ് എന്ന് പറയില്ലായിരുന്നു ; അനിൽ കുംബ്ലെ

ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമായി ചുരുക്കാനുള്ള നീക്കത്തിനെതിരെ ഐസിസി കമ്മിറ്റി ചെയർമാൻ അനിൽ കുംബ്ലെ രംഗത്ത്. അത് അഞ്ച് ദിവസം ആയത് കൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന് പറയുന്നതെന്നും നാല് ദിവസമായി വെട്ടികുറയ്ക്കുന്നതിനോട് യോജിക്കുന്നില്ലെന്നും കുംബ്ലെ പറഞ്ഞു.

ആരാധകരുടെ താൽപ്പര്യക്കുറവ് മൂലം ടെസ്റ്റ് ക്രിക്കറ്റിന്റെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞവരോട് അനിൽ കുംബ്ലെ പൂർണമായും വിയോജിച്ചു. ക്രിക്കറ്റ് പ്രേമികൾ ഇപ്പോഴും കളിയുടെ ഏറ്റവും ശുദ്ധമായ ഫോർമാറ്റ് പിന്തുടരുകയാണെന്നും, എന്നാൽ സ്റ്റേഡിയങ്ങളിൽ കാണുന്നതിനേക്കാൾ കളിയെ അറിയാൻ ഡിജിറ്റൽ മാധ്യമങ്ങളെ അവർ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2023-2031 ഇടയിൽ അഞ്ച് ദിവസം എന്നത് നാല് ദിവസമാക്കി ടെസ്റ്റ് ക്രിക്കറ്റ് മാറ്റാനായിരുന്നു ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ഔദ്യോഗികമായി തീരുമാനം, ഇത് വഴി തിരക്കേറിയ മത്സരക്രമം കുറക്കാനായിരുന്നു.

സ്റ്റേഡിയത്തിൽ നിന്ന് കൂടുതൽ ആളുകൾ ടെസ്റ്റ് ക്രിക്കറ്റ് കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്നത് മാത്രമാണ് ഇതിന് പിന്നിലെങ്കിൽ അത് സംഭവിക്കില്ല. അവർ ഫോണുകളിലൂടെയോ നോട്ടിഫിക്കേഷനിൽ വരുന്ന സന്ദേശങ്ങളിലൂടെയോ മത്സരത്തെ പിന്തുടരും. ഇത് സഹായകമാകുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം പറഞ്ഞു.