Skip to content

കേപ്ടൗണിൽ പകരം വീട്ടി ഓസ്‌ട്രേലിയ, 97 റൺസിന്റെ വമ്പൻ വിജയം ; പരമ്പരയും സ്വന്തമാക്കി

കേപ് ടൗണിൽ നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 97 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് 15.3 ഓവറിൽ 96 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

( Picture Source: Twitter )

മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ആഷ്ടൺ അഗറും, മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ആഡം സാംപയും ചേർന്നാണ് സൗത്താഫ്രിക്കയെ തകർത്തത്. മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source: Twitter )

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 37 പന്തിൽ 58 റൺസ് നേടിയ ഡേവിഡ് വാർണറും 37 പന്തിൽ 55 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 15 പന്തിൽ പുറത്താകാതെ 30 റൺസ് നേടിയ സ്റ്റീവ് സ്മിത്തും ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 120 റൺസ് ഫിഞ്ചും വാർണറും ചേർന്ന് നേടിയിരുന്നു.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-1 ന് സ്വന്തമാക്കി.

( Picture Source: Twitter )

മിച്ചൽ സ്റ്റാർക്കാണ് മാൻ ഓഫ് ദി മാച്ച്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് മാൻ ഓഫ് ദി സിരീസ് സ്വന്തമാക്കി.