Skip to content

ഇത്തവണ കോഹ്ലിപ്പട കപ്പടിക്കുമോ ; ബാംഗ്ലൂരിന്റെ ട്രെയിനിങ് ക്യാമ്പ് ഈ ദിവസം ആരംഭിക്കും

ഐ പി എൽ പതിമൂന്നാം സീസണിനായുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്രെയിനിങ് ക്യാമ്പ് മാർച്ച് 21 ന് ആരംഭിക്കും. ആർ സി ബി ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസനാണ് ഇക്കാര്യം ഔദ്യോഗികമായി ആരാധകരുമായി പങ്കുവെച്ചത്.

ടീമിലെ ഭൂരിഭാഗം താരങ്ങളുടെയും ആഭ്യന്തര അന്താരാഷ്ട്ര മത്സരങ്ങളും 21 ന് മുൻപായി അവസാനിക്കുമെന്നും ചില താരങ്ങൾ ഇപ്പോൾ തന്നെ പതിമൂന്നാം സീസണിനായുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞുവെന്നും മൈക്ക് ഹെസൻ വ്യക്തമാക്കി.

( Picture Source : Twitter )

മാർച്ച് 31 ന് മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ടൂർണമെന്റിലെ ബാംഗ്ലൂരിന്റെ ആദ്യ മത്സരം.

( Picture Source : Twitter )

താരലേലത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്, ഓസ്‌ട്രേലിയൻ താരങ്ങളായ കെയ്ൻ റിച്ചാർഡ്സൺ, ജോഷുവ ഫിലിപ്പി, ഡെയ്ൽ സ്റ്റെയ്ൻ, ശ്രീലങ്കൻ ബൗളർ ഉഡാന എന്നീ മികച്ച താരങ്ങളെ ആർ സി ബി ടീമിലെത്തിച്ചിരുന്നു.

2016 ൽ ഐ പി എൽ ഫൈനലിൽ പ്രവേശിച്ച ബാംഗ്ലൂർ കഴിഞ്ഞ സീസണിലും 2017 ലും പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് സീസൺ പൂർത്തിയാക്കിയത്. 2018 ലാകട്ടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തെത്താനെ കോഹ്ലിപ്പടയ്ക്ക് സാധിച്ചുള്ളു.