Skip to content

അസഭ്യ കാര്യങ്ങൾ പറയുന്നത് നിങ്ങൾ ആഗ്രസിവാണെന്ന് അർത്ഥമാക്കുന്നില്ല ; അണ്ടർ 19 ഫൈനൽ സംഭവത്തിൽ പ്രതികരിച്ച് സച്ചിൻ

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ – ബംഗ്ലാദശ് ഫൈനൽ മത്സരത്തിനിടെയുണ്ടായ പോരിൽ നിരാശ പ്രകടിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അഗ്രഷൻ കാണിക്കുന്നതിന് ശബ്ദമുയർത്തുകയും മോശമായ കാര്യങ്ങൾ പറയുകയും ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു

ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശ് 3 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ വാക്ക് പോരിൽ ഏർപ്പെടുകയായിരുന്നു.

” വ്യക്തികളെ പഠിപ്പിക്കാൻ ഒരാൾക്ക് സാധിക്കൂ, പക്ഷേ ഒരു വ്യക്തിയുടെ സ്വഭാവം അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു ചെറിയ നിമിഷത്തിൽ, ഒരാൾക്ക് ചില കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയണം, ലോകം മുഴുവൻ നിങ്ങളെ ഉറ്റുനോക്കുന്നുവെന്ന കാര്യം മറക്കരുത്. അവർ ചില കാര്യങ്ങൾ പിന്തുടരുന്നു. അഗ്രഷൻ കളിയിലാണ് വേണ്ടത് , അത് ടീമിനെ സഹായിക്കും.” സച്ചിൻ പറഞ്ഞു.

എല്ലാവരും അഗ്രസ്സിവ് താരങ്ങളാണ്. ആരെങ്കിലും ഒന്നും പറയുന്നില്ലെങ്കിലോ ആരെങ്കിലും ഒന്നും ചെയ്യുന്നില്ലെങ്കിലോ അയാൾ അഗ്രസ്സിവ് അല്ലെന്ന് അർത്ഥമാക്കുന്നില്ല. നാമെല്ലാവരും പുറത്തുപോയി വിജയിക്കാൻ ആഗ്രഹിക്കുന്നു. അത് ചെയ്യുന്നതിന് ഒരു രീതിയുണ്ട്. നിങ്ങൾക്ക് പരിധി ലംഘിക്കാൻ കഴിയില്ല. സച്ചിൻ കൂട്ടിച്ചേർത്തു.