Skip to content

ജാമിസന്റെ ഓഫ് സ്റ്റമ്പ് തന്ത്രത്തിന് മുന്നിൽ കീഴടങ്ങി കോഹ്ലി ; ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റിൽ തകർച്ച – വീഡിയോ കാണാം

ന്യുസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ വില്യംസൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 16 റൺസ് പൃഥ്വി ഷാ ( 16 ) പുറത്തായതോടെ ഇന്ത്യ തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. പിന്നാലെ 35ആം റൺസിൽ പൂജാര ( 11 ) പുറത്തായി. റൺസ് കൂടി ഇന്നിംഗ്സിൽ കൂട്ടിച്ചേർത്ത ഇന്ത്യയ്ക്ക് നായകൻ വിരാട് കോഹ്ലിയെയും ( 2 ) നഷ്ട്ടമായി.

https://twitter.com/ESPNcricinfo/status/1230677861486350336?s=19

2014 ൽ കോഹ്ലിക്കെതിരെ ഇംഗ്ലണ്ട് പേസ് ബോളർ ജെയിംസ് ആൻഡേഴ്സൻ പ്രയോഗിച്ച ഓഫ് സ്റ്റമ്പ് തന്ത്രം തന്നെയാണ് ജാമിസൻ കോഹ്ലിക്കെതിരെ ആദ്യ മത്സരത്തിൽ പ്രയോഗിച്ചത്. കവർ ഡ്രൈവ് കളിക്കാൻ ശ്രമിച്ച കോഹ്ലി ഒന്നാം സ്ലിപ്പിൽ ക്യാച്ചിലൂടെ പുറത്തായി.

https://twitter.com/Doshantgirdhar/status/1230677816871735297?s=19

ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 101 റൺസിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ട്ടമായി. അവസാനമായി 7 റൺസ് വിഹാരിയാണ് പുറത്തായത്. ന്യുസിലാൻഡിന് വേണ്ടി ജാമിസൻ 3 വിക്കറ്റ് വീഴ്ത്തി. സൗത്തീ, ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും.

https://twitter.com/BLACKCAPS/status/1230677838237274112?s=19