Skip to content

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ

വനിത ക്രിക്കറ്റിലെ ട്വന്റി ട്വന്റി വേൾഡ് കപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളും ആതിയേഥരുമായ ഓസ്ട്രേലിയ ഇന്ത്യൻ ടീമിനെ നേരിടും. ഇന്ത്യൻ സമയം 1.30 ന് സിഡ്നിയിലാണ് മത്സരം നടക്കുന്നത്.

ഇന്ന് ആരംഭിക്കുന്ന ട്വന്റി ട്വന്റി വേൾഡ് കപ്പ് ഫൈനൽ മാർച്ച് 8 ന് നടക്കും. നിലവിലെ ജേതാക്കൾ ആയ ഓസ്ട്രേലിയ കരുത്തരാണെങ്കിലും മന്ദനാ കൗർ അടങ്ങുന്ന ഇന്ത്യൻ ടീമും മികച്ച പ്രകടനം ആണ് സമീപ കാലത്തു കാഴ്ച വെക്കുന്നത്. അടുത്ത് നടന്ന ത്രിരാഷ്ട്ര പരമ്പര ഓസ്ട്രേലിയയിൽ കളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം

അവസാനം ഇരുവരും തമ്മിൽ കളിച്ച 5 മത്സരങ്ങളിൽ 3 എണ്ണം ഓസ്ട്രേലിയ ജയിച്ചപ്പോൾ 2 മത്സരത്തിൽ വിജയം ഇന്ത്യക്ക് ഒപ്പം ആയിരുന്നു.