Skip to content

അക്കാര്യത്തിൽ വസിം അക്രത്തോട് ക്ഷമ ചോദിച്ച് ഷെയ്ൻ വാട്സൻ

ബുഷ്ഫയർ ചാരിറ്റി മത്സരത്തിൽ പാകിസ്ഥാൻ ഇതിഹാസം വസിം അക്രത്തിനെതിരെ സിക്സ് പറത്തിയതിൽ ക്ഷമ ചോദിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൻ.

വളർന്നുവരുന്ന കാലത്തും ഇപ്പോഴും തന്റെ ഹീറോസിലൊരാളാണ് വസിം അക്രമെന്നും അദ്ദേഹത്തിനെതിരെ സിക്സ് നേടിയത് ഇപ്പോഴും മോശമായി തോന്നുന്നുവെന്നും അതിൽ താൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഒരു പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാട്സൻ പറഞ്ഞു.

മത്സരത്തിന് പുറകെ ചില ആരാധകരും വാട്സനെതിരെ വിമർശനമുന്നയിച്ചിരുന്നു. വേണ്ടത്ര ബഹുമാനം വാട്സൻ അക്രത്തിന് നൽകിയില്ലയെന്നും ആക്റ്റീവ് ക്രിക്കറ്റർ ആയതുകൊണ്ട് മാത്രമാണ് വാട്സന് സിക്സ് നേടാൻ സാധിച്ചതെന്നും പഴയകാലത്തായിരുന്നുവെങ്കിൽ സ്വിങിലൂടെ അക്രം വാട്സനെ വെള്ളംകുടിപ്പിക്കുമായിരുന്നുവെന്നും ചില ആരാധകർ ട്വിറ്ററിൽ കുറിച്ചിരുന്നു.

(Picture Source : Twitter )

ഐസിസി ടി20 ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് വിരമിച്ചതിൽ താൻ സന്തോഷവാനാണെന്നും ഓസ്‌ട്രേലിയൻ ടീമിൽ ഇനി തിരിച്ചെത്തില്ലയെന്നും വ്യക്തമാക്കി.