Skip to content

കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ച ബാറ്റ്‌സ്മാൻ ? സച്ചിന്റെ മറുപടിയിങ്ങനെ

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണോ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണോ മികച്ച ബാറ്റ്‌സ്മാൻ ? ആധുനിക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ചോദ്യമാണിത്. നിരവധി മുൻ താരങ്ങൾ കോഹ്ലി മൂന്ന് ഫോർമാറ്റിലെയും മികച്ച ബാറ്റ്‌സ്മാൻ കോഹ്ലിയെന്നും ടെസ്റ്റിലെ മികച്ച ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തെന്നും വിധിയെഴുതിയപ്പോൾ ചിലർ സ്റ്റീവ് സ്മിത്ത് മൂന്ന് ഫോർമാറ്റിലും മുൻപനെന്ന് വാദിച്ചു. എന്നാൽ ഈ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നൽകിയത്.

” എന്തിനാണ് താരതമ്യങ്ങളിലേക്ക് കടക്കുന്നത്. നമുക്ക് അവരുടെ പ്രകടനങ്ങൾ കണ്ട് ആസ്വദിക്കാം. മികച്ച പ്രകടനങ്ങൾ കൊണ്ട് അവർ ക്രിക്കറ്റ് ലോകത്തെ രസിപ്പിക്കുകയാണ്. ഇത് കാണുന്നത് തന്നെ ഞങ്ങൾക്ക് സന്തോഷമാണ്. ” സച്ചിൻ പറഞ്ഞു.

” ഒരാളെ മാറ്റരാളുമായി താരതമ്യം ചെയ്യുന്നതിൽ എനിക്ക് താല്പര്യമില്ല. കളിക്കുന്ന സമയത്ത് ആളുകൾ തന്നെ പലരുമായി താരതമ്യം ചെയ്തിട്ടുണ്ട്. ഞങ്ങളെ വെറുതെ വിടൂ ” സച്ചിൻ ടെണ്ടുൽക്കർ.

ഓസ്‌ട്രേലിയൻ കാട്ടുതീ ദുരിതബാധിതർക്ക് വേണ്ടി നടക്കുന്ന ചാരിറ്റി മത്സരത്തിൽ റിക്കി പോണ്ടിങ് നയിക്കുന്ന ടീമിനെ കോച്ച് ചെയ്യുന്നത് സച്ചിൻ ടെണ്ടുൽക്കറാണ്. ആദം ഗിൽക്രിസ്റ്റാണ് മത്സരത്തിൽ എതിർ ടീമിന്റെ ക്യാപ്റ്റൻ. മുൻ ഇന്ത്യൻ താരം യുവരാജ് സിങ് മത്സരത്തിൽ ഗിൽക്രിസ്റ്റിന്റെ ടീമിന് വേണ്ടി കളിക്കും.