Skip to content

ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 22 റൺസിന്റെ വിജയം ; ഏകദിന പരമ്പര സ്വാന്തമക്കി കിവിപട

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 22 റൺസിന്റെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 274 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 48.3 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ന്യൂസിലാൻഡ് സ്വന്തമാക്കി.

57 പന്തിൽ 52 റൺസ് നേടിയ ശ്രേയസ് അയ്യരും 73 പന്തിൽ 55 റൺസ് നേടിയ രവീന്ദ്ര ജഡേജയും 49 പന്തിൽ 45 റൺസ് നേടിയ നവദീപ് സെയ്നിയും മാത്രമേ ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.

ന്യൂസിലാൻഡിന് വേണ്ടി ബെന്നറ്റ്, ടിം സൗത്തീ, ജാമിസൺ, ഗ്രാൻഡ്ഹോം എന്നിവർ രണ്ട് വിക്കറ്റ് വീതവും ജിമ്മി നീഷം ഒരു വിക്കറ്റും നേടി.