Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; മാക്‌സ്‌വെല്ലും മാർഷും തിരിച്ചെത്തി ടീമിൽ സർപ്രൈസ് താരം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആഷ്ടൺ ടേണറും ഡാർസി ഷോർട്ടും ടീമിൽ നിന്നും പുറത്തായപ്പോൾ ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെല്ലും മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തി.

മാത്യൂ വേഡാണ് ഇരു പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടിയ സർപ്രൈസ് താരം. ഫാസ്റ്റ് ബൗളർമാരായ സീൻ അബോട്ടും ജൈ റിച്ചാർഡ്സണും ടി20 ടീമിലിടം നേടിയപ്പോൾ ബിഗ് ബാഷ് ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാർക്കസ് സ്റ്റോയിനിസിന് ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല.

മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങിയ പര്യടനം ഫെബ്രുവരി 22 നാണ് ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയൻ ഏകദിന ടീം : ആരോൺ ഫിഞ്ച് (c), ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ മാർഷ്, ആഷ്ടൺ അഗർ, അലക്സ് കാരി, മാത്യൂ വേഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ.

ഓസ്‌ട്രേലിയൻ ടി20 ടീം : ആരോൺ ഫിഞ്ച് (c), ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ മാർഷ്, മാത്യൂ വേഡ്, അലക്‌സ് കാരി, ജൈ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, സീൻ അബോട്ട്, ആദം സാംപ.