Skip to content

ഏകദിന പരമ്പരയ്ക്ക് മുൻപേ ന്യൂസിലാൻഡിന് തിരിച്ചടി ; ആദ്യ രണ്ട് ഏകദിനത്തിൽ നിന്നും കെയ്ൻ വില്യംസൺ പുറത്ത്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ആതിഥേയരായ ന്യൂസിലാൻഡിന് തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. നേരത്തെ പരിക്ക് മൂലം ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും വില്യംസണ് നഷ്ട്ടപെട്ടിരുന്നു. ഹോങ്കോങ് വംശജൻ കൂടിയായ മാർക്ക് ചാപ്മാനാണ് വില്യംസണ് പകരക്കാരൻ. അരങ്ങേറ്റ മത്സരത്തിൽ യു എ ഇ യ്ക്കെതിരെ സെഞ്ചുറി നേടിയ ചാപ്മാൻ ഇന്ത്യ എ യ്ക്കെതിരായ പരമ്പരയിൽ ന്യൂസിലാൻഡ് എ യ്ക്ക് വേണ്ടി തുടർച്ചയായി സെഞ്ചുറി നേടിയിരുന്നു.

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടോം ലാതമായിരിക്കും ആദ്യ രണ്ട് മത്സരങ്ങളിൽ കിവികളെ നയിക്കുക.

നേരത്തെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പര്യടനത്തിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും പുറത്തായിരുന്നു.