Skip to content

ഇന്ത്യയ്ക്ക് തിരിച്ചടി ; ന്യൂസിലാൻഡ് പര്യടനത്തിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്ക് പറ്റിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും കളിക്കാൻ സാധിക്കില്ല.

ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 41 പന്തിൽ 60 റൺസ് നേടിയ ശേഷമാണ്‌ പരിക്ക് മൂലം രോഹിത് ശർമ്മ ബാറ്റിങ് മതിയാക്കി ക്രീസിൽ നിന്നും മടങ്ങിയത്. നേരത്തെ പരിക്ക് മൂലം ഇടംകയ്യൻ ബാറ്റ്‌സ്മാൻ ശിഖാർ ധവാനും ന്യൂസിലാൻഡ് പര്യടനത്തിൽ നിന്നും പുറത്തായിരുന്നു.

ഫെബ്രുവരി അഞ്ചിനാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. മായങ്ക് അഗർവാളായിരിക്കും ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഇറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ശുബ്‌മാൻ ഗില്ലോ പൃഥ്വി ഷായോ ആയിരിക്കും ടെസ്റ്റ് പരമ്പരയിൽ ഓപ്പണറായി ഇറങ്ങുക.