Skip to content

മോശം ഓവർ നിരക്ക് ; ഇന്ത്യയ്ക്ക് വീണ്ടും പിഴ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ഇന്ത്യൻ ടീമിന് മാച്ച് ഫീയുടെ 20 ശതമാനം പിഴശിക്ഷ. മത്സരത്തിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ ശിക്ഷ അംഗീകരിച്ചതിനാൽ വിചാരണ നേരിടേണ്ടി വരില്ല.

ശിക്ഷയെ തുടർന്ന് ഇന്ത്യൻ ടീമിലെ 11 താരങ്ങളും 20 ശതമാനം പിഴയായി നൽകേണ്ടിവരും.

ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഇന്ത്യൻ ടീം പിഴശിക്ഷ നേരിടുന്നത്. നേരത്തെ പരമ്പരയിലെ നാലാം മത്സരത്തിൽ മോശം ഓവർ നിരക്കിനെ തുടർന്ന് മാച്ച് ഫീയുടെ 40% പിഴശിക്ഷ മാച്ച് റെഫറി വിധിച്ചിരുന്നു.