Skip to content

ന്യൂസിലാൻഡിനെ നയിക്കാൻ യോഗ്യൻ വില്യംസൺ തന്നെ ; പിന്തുണയുമായി വിരാട് കോഹ്ലി

Kane Williamson and Virat Kohli

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനെ നയിക്കാൻ യോഗ്യനായ താരം നിലവിലെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തന്നെയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ന്യൂസിലാൻഡ് ക്രിക്കറ്റ് നിലവിൽ ഏറ്റവും മികച്ച കൈകളിലാണെന്നും താനും കെയ്ൻ വില്യംസണും സമാന ചിന്താഗതിക്കാരാണെന്നും ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം കോഹ്ലി പറഞ്ഞു.

” ഞാനും കെയ്നും സമാന ചിന്താഗതിക്കാരാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളളവരാണെങ്കിലും ഞങ്ങൾ ഒരേപോലെ ചിന്തിക്കുന്നതും ഒരേ ഭാഷ സംസാരിക്കുന്നതും അതിശയകരമായ കാര്യമാണ്. സ്കോർലൈൻ സൂചിപ്പിക്കുന്നത് എന്തുതന്നെയായാലും ന്യൂസിലാൻഡ് ക്രിക്കറ്റ് മികച്ച കൈകളിലാണെന്നും ഈ ടീമിനെ നയിക്കാൻ ശരിയായ വ്യക്തി വില്യംസൺ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവിയിൽ ടീമിനെ നയിക്കാൻ അദ്ദേഹത്തിന് കരുത്തും ആശംസകളും ഞാൻ നേരുന്നു. ഏതൊരു ടീമിനും എതിരെ കളിക്കാനും കാണാനും ഇഷ്ട്ടപ്പെടുന്ന ടീമാണ് ന്യൂസിലാൻഡ് ” മത്സരശേഷം കോഹ്ലി പറഞ്ഞു.

Picture Source : Bcci Twitter

പരിക്ക് മൂലം പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ പരിക്ക് മൂലം കെയ്ൻ വില്യംസണ് നഷ്ട്ടപെട്ടിരുന്നു. പരമ്പരയിലെ അഞ്ച് മത്സരങ്ങൾ അടക്കം കഴിഞ്ഞ എട്ട് മത്സരങ്ങളിൽ വിജയം നേടാൻ സാധിച്ചിട്ടില്ല. ഇതിനുമുൻപ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 3-0 ന് കിവികൾ പരാജയപെട്ടിരുന്നു. ഇതിനുപുറകെ മുൻ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലമടക്കം നിരവധി താരങ്ങൾ വില്യംസണെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.