Skip to content

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ അദ്ദേഹം എന്റെ കരിയറിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ; കെ എൽ രാഹുൽ

ന്യുസിലാൻഡിനെതിരായ ടി20 സീരിസിലും തന്റെ ബാറ്റിങ്ങിലെ മികവ് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ താരം കെ എൽ രാഹുൽ. പരിമിത ഓവറിൽ ഇന്ത്യയുടെ അഭിവാജ്യ ഘടകമായി രാഹുൽ ഇതിനകം മാറിയിരിക്കുകയാണ്. 5 മത്സരങ്ങളിൽ നിന്നായി 56 ആവറേജിൽ 224 റൺസാണ് രാഹുൽ നേടിയത്. ടി20യിലെ മാൻ ഓഫ് ദി സീരീസും രാഹുൽ സ്വന്തമാക്കി. ഒപ്പം ഈ നേട്ടം ടി20യിൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായി രാഹുൽ മാറി.

https://twitter.com/ESPNcricinfo/status/1223922992511537152?s=19

കരിയറിന്റെ തുടക്കത്തിൽ പ്രതിരോധ ക്രിക്കറ്റിലായിരുന്നു രാഹുലിന്റെ പേര് ഉയർന്നു വന്നത്. എന്നാൽ 2016 ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിയിൽ കോഹ്‌ലിക്ക് കീഴിൽ വെടിക്കെട്ട് ബാറ്റിംഗ് തനിക്ക് വഴങ്ങുമെന്ന് രാഹുൽ തെളിയിക്കുകയായിരുന്നു. ഇതിന് മുമ്പേ ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ കരിയറിൽ നിർണായക പങ്ക് വഹിച്ച താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ. 2014-15 സണ്റൈസ് ഹൈദരാബാദിന് കളിച്ചിരുന്ന സമയത്ത് ഇപ്പോഴത്തെ ന്യുസിലാൻഡ് നായകൻ കെയ്ൻ വില്യംസൻ തൻ്റെ കരിയറിൽ സ്വാധീനം ചെലുത്തിയിരുന്നതായി രാഹുൽ പറഞ്ഞു.

https://twitter.com/BLACKCAPS/status/1223921724648853505?s=19

” 2014, 2015 ൽ ഞാൻ സൺറൈസേഴ്‌സിനൊപ്പവും അദ്ദേഹം സൺറൈസേഴ്‌സിനൊപ്പവും ആയിരുന്നപ്പോൾ ഞാൻ കെയ്‌നോടൊപ്പം ധാരാളം സമയം ചെലവഴിച്ചിരുന്നു. ബാറ്റിംഗിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ധാരാളം സമയം ചെലവഴിച്ചു. ഞങ്ങൾക്ക് സമാനമായ ബാറ്റിംഗ് രീതികളുണ്ടെന്ന് ഞാൻ കരുതി, അദ്ദേഹം ബാറ്റ് ചെയ്യുന്നത് കണ്ട് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. രാഹുൽ പറഞ്ഞു.

https://twitter.com/BCCI/status/1223957734740987905?s=19