Skip to content

അന്താരാഷ്ട്ര ടി20യിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിൽ 25 തവണ 50+ സ്കോർ നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ക്യാപ്റ്റൻ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 35 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തം പേരിലാക്കിയത്. അന്താരാഷ്ട്ര ടി20യിൽ 24 അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്ക് പുറകിലുള്ളത്.

17 തവണ 50+സ്കോർ നേടിയ ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലും അയർലൻഡ് ബാറ്റ്‌സ്മാൻ പോൾ സ്റ്റിർലിങും 16 തവണ 50+ സ്കോർ നേടിയ ഡേവിഡ് വാർണറുമാണ് രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും പുറകിലുള്ളത്.

മത്സരത്തിൽ 41 പന്തിൽ 60 റൺസ് നേടി നിൽക്കവേ രോഹിത് ശർമ്മയ്ക്ക് പരിക്ക് മൂലം ക്രീസിൽ നിന്നും മടങ്ങേണ്ടിവന്നിരുന്നു . ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും വരാനിരിക്കെ രോഹിത് ശർമ്മയുടെ പരിക്ക് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്.