Skip to content

എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

അന്താരാഷ്ട്ര ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും ഇനി കിങ് കോഹ്ലിക്ക് സ്വന്തം. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 25 റൺസ് പിന്നിട്ടതോടെയാണ് മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. മത്സരത്തിൽ 27 പന്തിൽ 38 റൺസ് നേടി പുറത്തായ കോഹ്ലി അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായി ഇതുവരെ 34 ഇന്നിങ്സിൽ നിന്നും 45.04 ശരാശരിയിൽ 1126 റൺസ് നേടിയിട്ടുണ്ട്. എം എസ് ധോണിയാകട്ടെ ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യിൽ 62 ഇന്നിങ്സിൽ നിന്നും 37.06 ശരാശരിയിൽ 1112 റൺസ് നേടിയിട്ടുണ്ട്.

മത്സരത്തിൽ ആവേശകരമായ വിജയം നേടി പരമ്പര സ്വന്തമാക്കിയതോടെ ന്യൂസിലാൻഡിനെതിരെ ന്യൂസിലാൻഡിൽ ടി20 പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡും വിരാട് കോഹ്ലി സ്വന്തമാക്കി.