Skip to content

ഓപ്പണറായി ഇന്റർനാഷണൽ ക്രിക്കറ്റിൽ 10000 റൺസ് കടന്ന് രോഹിത്

ടി20 ക്രിക്കറ്റിലെ തുടർ പരാജയങ്ങൾക്ക് പിന്നാലെ ന്യുസിലാൻഡിനെതിരായ മൂന്നാം ടി20 അർദ്ധ സെഞ്ചുറിയുമായി രോഹിത്. 40 പന്തിൽ നിന്ന് 3 സിക്‌സും 6 ഫോറും ഉൾപ്പടെ 65 റൺസാണ് രോഹിത് ഹാമിൽട്ടണ് സ്റ്റേഡിയത്തിൽ അടിച്ചു കൂട്ടിയത്. ഇന്നത്തെ ഇന്നിങ്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി രോഹിത് 10000 റൺസ് കടന്നു.

ഗവസ്‌കർ , സച്ചിൻ , സെവാഗ് എന്നിവർക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി 10000 റൺസ് നേടുന്ന ഇന്ത്യൻ താരമാണ് രോഹിത്. 219 ഇന്നിങ്സിൽ നിന്നാണ് ഈ നേട്ടം. സച്ചിൻ ശേഷം ഈ നേട്ടത്തിൽ അതിവേഗത്തിലെത്തിയ താരവും രോഹിതാണ്.