Skip to content

എം എസ് ധോണിയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 25 റൺസ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം. 72 മത്സരങ്ങളിൽ നിന്നും 37.02 ശരാശരിയിൽ 1112 റൺസ് നേടിയ എം എസ് ധോണിയുടെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. വിരാട് കോഹ്ലിയാകട്ടെ ഇന്ത്യൻ ക്യാപ്റ്റനായി 35 മത്സരങ്ങളിൽ നിന്നും 45.33 ശരാശരിയിൽ ഇതുവരെ 1088 റൺസ് നേടിയിട്ടുണ്ട്.

40 മത്സരങ്ങളിൽ നിന്നും 37.44 ശരാശരിയിൽ 1273 റൺസ് നേടിയ സൗത്തഫ്രിക്കൻ ബാറ്റ്‌സ്മാൻ ഫാഫ് ഡുപ്ലെസിസാണ് ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത്. 41 മത്സരങ്ങളിൽ നിന്നും 31.03 ശരാശരിയിൽ 1148 റൺസ് നേടിയ കെയ്ൻ വില്യംസനാണ് ഫാഫ് ഡുപ്ലെസിസിന് പുറകിലുള്ളത്.