Skip to content

ഐ പി എൽ ഓൾസ്റ്റാർ ഗെയിം ; ധോണിയും കോഹ്ലിയും രോഹിത് ശർമ്മയും ഒരു ടീമിൽ, ആവേശത്തോടെ ആരാധകർ

ഐ പി എൽ പതിമൂന്നാം സീസണിന് മുൻപായി ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി ഓൾ സ്റ്റാർ മത്സരത്തിന് വേദിയൊരുങ്ങുന്നു.

മത്സരം ഏത് വേദിയിൽ വെച്ചുനടക്കുമെന്നോ ഏതൊക്കെ താരങ്ങൾ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലയെങ്കിലും ഇ എസ് പി എൽ ക്രിക്ഇൻഫോ റിപ്പോർട്ടുകൾ അനുസരിച്ച് നാല് വീതം ഫ്രാഞ്ചൈസികളിൽ നിന്നുള്ള താരങ്ങൾ രണ്ട് ടീമുകളായി തിരിഞ്ഞായിരിക്കും മത്സരത്തിൽ ഏറ്റുമുട്ടുക.

നോർത്ത് – ഈസ്റ്റ് മേഖലയിലെ ടീമുകളായ കിങ്‌സ് ഇലവൻ പഞ്ചാബ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളിൽ നിന്നായിരിക്കും മത്സരത്തിനായുള്ള ആദ്യ ടീമിനെ തിരഞ്ഞെടുക്കുക. സൗത്ത്- വെസ്റ്റ് മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളിൽ നിന്നാണ് മത്സരത്തിനായുള്ള രണ്ടാമത്തെ ടീമിനെ കണ്ടെത്തുക.

മത്സരത്തിനായുള്ള വേദി ഇതുവരെ തീരുമാനിച്ചിട്ടില്ലയെങ്കിലും സീസണിലെ ആദ്യ മത്സരത്തിന് മൂന്ന് ദിവസത്തിന് മുൻപായിരിക്കും ഓൾ സ്റ്റാർ മത്സരം നടക്കുക.