Skip to content

റിഷാബ് പന്ത് ഉടൻ ടീമിലേക്ക് തിരിച്ചെത്തും ; മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്

കെഎൽ രാഹുൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി മികച്ച പ്രകടനം പുറത്തെടുത്തതോടെ പരിമിത ഓവറിൽ റിഷാബ് പന്തിന്റെ സ്ഥാനം നഷ്ട്ടപ്പെട്ടിരിക്കുകയാണ്. ന്യുസിലാൻഡ് ടി20 പരമ്പരയിരിലും പുരത്തിരിക്കുകയാണ് യുവതാരം.

റിഷാബ് പന്ത് ഉടൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. ട്വിറ്ററിൽ തന്റെ ട്വിറ്റർ ഫോളോവർസുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് റിക്കി പോണ്ടിങ് പറഞ്ഞത്.

വലിയൊരു പ്രാഗൽഭ്യമുള്ള യുവതാരമാണ് റിഷഭ് പന്ത്. ഐ‌പി‌എൽ വേളയിൽ അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അദ്ദേഹം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.