Skip to content

മാൻ ഓഫ് ദി മാച്ച് ബോളർക്ക് നൽകണമായിരുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കർ ; ആ ബോളർ ആരെന്ന് മറുപടിയുമായി ജഡേജ

കഴിഞ്ഞ വർഷത്തെ ഏകദിന ലോകക്കപ്പിനിടെ ഇന്ത്യൻ ഓൾ റൗണ്ടർ ജഡേജയും മുൻ ഇന്ത്യൻ താരവും കമെന്ററുമായ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള പോര് അത്ര പെട്ടെന്ന് ക്രിക്കറ്റ് പ്രേമികൾ മറന്നിട്ടുണ്ടാവില്ല. ജഡേജയെ ബിറ്റ്സ് ആൻഡ് പീസ് എന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദത്തിന് കാരണമായത്. ഏകദിനത്തിൽ ജഡേജയെപ്പോലുള്ള ‘അല്ലറ ചില്ലറ’ താരങ്ങളിൽ എനിക്കത്ര താൽപര്യമില്ല എന്നായിരുന്നു പരാമർശം. നിങ്ങൾ കരിയറിൽ കളിച്ച മത്സരങ്ങളെക്കാൾ കൂടുതൽ ഞാൻ കളിച്ചിട്ടുണ്ട് എന്നായിരുന്നു അന്ന് ജഡേജ മറുപടി നൽകിയത്. ഏതായാലും അടുത്തിടെ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സഞ്ജയ് മുന്നോട്ട് വന്നിരുന്നു.

പരിമിത ഓവറിൽ തകർപ്പൻ ഫോമിലാണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ ഓസ്‌ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയിൽ ബോൾ കൊണ്ട് മികച്ച സംഭാവനയാണ് ടീമിന് നൽകിയത്. ഇപ്പോഴിതാ ന്യുസിലാൻഡിനെതിരായ ടി20 പരമ്പരയിലും ഫോം തുടരുകയാണ്. കഴിഞ്ഞ ദിവസം 4 ഓവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റാണ് താരം നേടിയത്. എന്നാൽ 50 പന്തിൽ നിന്ന് 57 റൺസ് നേടിയ രാഹുലിനാണ് മാൻ ഓഫ് ദി മാച്ച് നൽകിയത്.

https://twitter.com/imjadeja/status/1221632951395315712?s=19

പിന്നാലെ മാൻ ഓഫ് ദി മാച്ച് ഒരു ബോളർക്ക് നൽകണമായിരുന്നു എന്ന് മത്സരശേഷം സഞ്ജയ് മഞ്ജരേക്കർട്വിറ്ററിൽ കുറിച്ചു. ഉടനെ ഏവരെയും ആശ്ചര്യപ്പെടുത്തി ജഡേജ പോസ്റ്റിന് മറുപടിയുമായി എത്തിയത്. ‘ ആ ബോളറിന്റെ പേരെന്താണ്, ദയവ് ചെയ്ത് മെൻഷൻ ചെയ്യൂ ‘ എന്നായിരുന്നു മറുപടി നൽകിയത്.

https://twitter.com/sanjaymanjrekar/status/1221636550234013696?s=19

‘ ഹാ ഹാ… ഒന്നുകിൽ നിങ്ങൾ അല്ലെങ്കിൽ ബുംറ. ബുംറ, കാരണം 3, 10, 18, 20 ഓവറുകൾ എറിയുന്ന സമയത്ത് അദ്ദേഹം വളരെ കുറച്ച് റൺസാണ് വഴങ്ങിയത്. ”