Skip to content

പ്രതികാരത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല കാരണം ഇവർ വളരെ നല്ലവരാണ്: ലോകകപ്പ് സെമിഫൈനൽ തോൽവിയിൽ കോഹ്‌ലി

ന്യുസിലാൻഡിനെതിരായ ആദ്യ ടി20 മത്സരത്തിനായി ഇന്ത്യ നാളെ കളത്തിലിറങ്ങുകയാണ്. അവസാന ന്യുസിലാൻഡ് പര്യടനത്തിൽ ഇന്ത്യ 4-1 ഏകദിന പരമ്പര വിജയിച്ചിരുന്നുവെങ്കിലും, 2-1 ടി20യിൽ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

അവസാനമായി ന്യുസിലാൻഡിനോട് ഇന്ത്യ കളിച്ചത് ഇംഗ്ലണ്ടിൽ നടന്ന ലോകക്കപ്പ് സെമിഫൈനലിലാണ്. അന്ന് ഇന്ത്യയുടെ മൂന്നാം ലോകക്കപ്പ് എന്ന പ്രതീക്ഷയാണ് വില്യംസനും കൂട്ടരും തകർത്തത്. ഇതിനോട് പ്രതികാരം ഇന്ത്യ ഈ പര്യടനത്തിൽ വീട്ടുമോ എന്ന ചോദ്യത്തിൽ കോഹ്ലിയുടെ പ്രതികരണം ഇങ്ങനെ …

” ഒരിക്കലുമില്ല. പ്രതികാരത്തെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽപ്പോലും ഈ ആളുകൾ വളരെ നല്ലവരാണ്. മൈതാനത്ത് മത്സരിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത് . അവർ ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയപ്പോൾ ഞങ്ങൾ അവർക്ക് വേണ്ടി സന്തോഷിച്ചു. അതിനാൽ പ്രതികാരത്തെക്കുറിച്ച് ഒന്നുമില്ല ” കോഹ്ലി പറഞ്ഞു.