CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ടി20യിലും പന്തിന് രക്ഷയില്ല ; രാഹുൽ കീപ്പറായി തുടരുമെന്ന് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ കീപ്പർ – ബാറ്റ്സ്മാൻ സ്ഥാനം നഷ്ട്ടപെട്ടതിന് പിന്നാലെ ടി20യിലും റിഷാബ് പന്തിന് തിരിച്ചടി . നാളെ ആരംഭിക്കുന്ന ന്യുസിലാൻഡിനെതിരായ ടി20 പരമ്പരയിലും രാഹുൽ തന്നെ കീപ്പറായി തുടരുമെന്ന് കോഹ്ലി വ്യക്തമാക്കി. ഓസ്‌ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തിൽ റിഷാബ് പന്ത് കളിക്കാൻ സജ്ജമായിട്ടും രാഹുലിനെ വിക്കറ്റ് കീപ്പറായി തുടരുകയായിരുന്നു.

പരിക്കേറ്റ ശിഖർ ധവാന്റെ ന്യുസിലാൻഡ് പര്യടനത്തിൽ ഇല്ലാത്തതിനാൽ ടി20 യിൽ രോഹിത് ശർമയ്ക്കൊപ്പം രാഹുൽ ഓപ്പണറായി ഇറങ്ങും.

” മറ്റ് കളിക്കാർക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീമിന് ആവശ്യമുള്ളതിനെക്കുറിച്ചും ടീമിന്റെ മികച്ച ബാലൻസിനെക്കുറിച്ചും ആണ് ചിന്തിക്കേണ്ടത് ” കോഹ്ലി പറഞ്ഞു.