Skip to content

അദ്ദേഹം അവിശ്വസനീയ താരമാണ്, ഇനിയും റെക്കോർഡുകൾ തകർക്കും ; സ്റ്റീവ് സ്മിത്ത്

സ്മിത്തോ വിരാട് കോഹ്ലിയോ ആരാണ് കേമൻ എന്ന ക്രിക്കറ്റ് ലോകത്തെ ചർച്ചയ്ക്കിടെ കോഹ്ലിയെ പുകഴ്ത്തി സ്മിത്ത് രംഗത്ത്. കോഹ്ലി മൂന്ന് ഫോർമാറ്റിലും അവിശ്വസനീയ താരമാണെന്നും ഭാവിയിൽ ഇനിയും റെക്കോർഡുകൾ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

” മൂന്ന് ഫോർമാറ്റുകളിലും അദ്ദേഹം അവിശ്വസനീയമായ കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് കണക്കുകൾ അത് പറയും . കൂടാതെ അദ്ദേഹം ഇനിയും നിരവധി റെക്കോർഡുകൾ തകർക്കും. ഇതിനകം ധാരാളം തകർത്തിട്ടുണ്ട്, റൺസിനോട് അദ്ദേഹത്തിന് അത്യാർത്തിയാണ് , അത് നേടുന്നതിൽ നിന്ന് തടുക്കാനാവില്ല. സ്മിത്ത് പറഞ്ഞു. നായകനെന്ന നിലയിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ ലോകത്തിലെ ഒന്നാം സ്ഥാനക്കാരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു