Skip to content

ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

ന്യൂസിലൻഡിനെതിരായ ഏകദിന ടി20 പരമ്പരകളിൽ നിന്നും ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ ധവാന് ബാറ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. ധവാന് പകരക്കാരായി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ പൃഥി ഷായെയും ഇന്ത്യൻ ടീമിലുൾപെടുത്തി. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ജനുവരി 24 നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 21 നാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ; വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, റിഷാബ് പന്ത് (wk), മനീഷ് പാണ്ഡെ, ശിവം ദു ബെ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷാമി, നവദീപ് സെയ്നി, ഷാർദുൽ താക്കൂർ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ; വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ എൽ രാഹുൽ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, റിഷാബ് പന്ത് (wk), മനീഷ് പാണ്ഡെ, ശിവം ദു ബെ, കുൽദീപ് യാദവ്, കേദാർ ജാദവ്, യുസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷാമി, നവദീപ് സെയ്നി, ഷാർദുൽ താക്കൂർ