Skip to content

ഫാഫ് ഡുപ്ലെസിസ് പുറത്ത് ; സൗത്താഫ്രിക്കയ്ക്ക് പുതിയ ഏകദിന ക്യാപ്റ്റൻ

Miller and De Kock

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്ക് നയിക്കും. നിലവിലെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിസിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനൊപ്പം താരത്തെ പരമ്പരയിൽ നിന്നും ഒഴിവാക്കി.

ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. ഇതിന് പുറകെ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ പരാജയത്തിന് ശേഷം പരമ്പരയിലെ അവസാന മത്സരം സൗത്താഫ്രിക്കയിലെ തന്റെ അവസാന ടെസ്റ്റ് ആയിരിക്കുമെന്ന് ഡുപ്ലെസിസ് സൂചന നൽകിയിരുന്നു.

ഡീകോക്ക് മികച്ച താരമാണെന്നും നിലവിലെ ഏറ്റവും മികച്ച ഏകദിന വിക്കറ്റ് കീപ്പർ എന്ന നിലയിലേക്ക് വളരാൻ ഡീകോക്കിന് സാധിച്ചിട്ടുണ്ടെന്നും സൗത്താഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടറും മുൻ ക്യാപ്റ്റനും കൂടിയായ ഗ്രെയിം സ്മിത്ത് പറഞ്ഞു.

അഞ്ച് പുതുമുഖതാരങ്ങൾ ഡീകോക്ക് നയിക്കുന്ന പതിനഞ്ചംഗ ടീമിലിടം നേടിയപ്പോൾ സീനിയർ ഓൾ റൗണ്ടർ ക്രിസ് മോറിസിന് ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല. ഫാസ്റ്റ് ബൗളർ കഗിസോ റബാഡയ്ക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഫെബ്രുവരി നാലിന് കേപ്ടൗണിലാണ് ആരംഭിക്കുന്നത്.