Skip to content

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി ; രണ്ടാം മത്സരത്തിൽ നിന്നും റിഷാബ് പന്ത് പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ വമ്പൻ പരാജയത്തിന് പുറകെ ആതിഥേയരായ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ആദ്യ മത്സരത്തിനിടെ പരിക്ക് പറ്റിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന് രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ കളിക്കാൻ സാധിക്കില്ല.

മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ പാറ്റ് കമ്മിൻസ് എറിഞ്ഞ 44 ആം ഓവറിലെ രണ്ടാം ബാറ്റിൽ എഡ്ജ് ചെയ്ത് ഹെൽമറ്റിൽ തട്ടിയാണ് പന്തിന് പരിക്ക് പറ്റിയത്. തുടർന്ന് കെ എൽ രാഹുലായിരുന്നു പന്തിന് പകരം ഇന്ത്യൻ വിക്കറ്റ് കീപ്പറായത്.

രണ്ടാം മത്സരത്തിനായി ടീം രാജ്കോട്ടിലെത്തിയപ്പോൾ തുടർചികിത്സയ്ക്കും നിരീക്ഷണത്തിനുമായി പന്ത് ബാംഗ്ലൂരിലേക്ക് തിരിച്ചു.
മത്സരത്തിൽ 10 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ വിജയം നേടേണ്ടത് അനിവാര്യമാണ്.