Skip to content

ആ അവാർഡ് എനിക്ക് ലഭിച്ചതിൽ ഞാൻ അതിശയിക്കുന്നു ; വിരാട് കോഹ്‌ലി

ഐസിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു 2019 ലെ ‘സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം കോഹ്ലി സ്വന്തമാക്കിയത്.
2019 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരം നടക്കുന്നതിനിടെ ഓസിസ് താരം സ്റ്റീവ് സ്‌മിത്തിനെ കൂവി വിളിച്ച കാണികളോട് കയ്യടിക്കാന്‍ ആഹ്വാനം ചെയ്ത സംഭവമാണ് കോഹ്ലിയെ ഈ അവാർഡിന് അർഹനാക്കിയത്.

ഈ അവാർഡ് ലഭിച്ചത് തന്നെ അതിശയിപ്പിച്ചെന്നെന്നാണ് കോഹ്ലി പറഞ്ഞത്. ” തെറ്റായ കാര്യങ്ങൾ കാരണം നിരവധി വർഷങ്ങൾ നിരീക്ഷണത്തിന് കീഴിലുണ്ടായ എനിക്ക് ഈ അവാർഡ് ലഭിച്ചതിൽ ഞാൻ അതിശയിക്കുന്നു ” കോഹ്ലി മാധ്യങ്ങളോട് പറഞ്ഞു.