Skip to content

2019 ലെ ഐസിസി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു ; ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ബെൻ സ്റ്റോക്‌സിന്

2019 ലെ ഐസിസി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് സ്വന്തമാക്കിയപ്പോൾ ഏറ്റവും മികച്ച ഏകദിന പ്ലേയർ ഓഫ് ദി ഇയർ അവാർഡ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസും സ്വന്തമാക്കി.

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള അവാർഡ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ സ്വന്തമാക്കിയപ്പോൾ ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ എമർജിങ് ക്രിക്കറ്റർക്കുള്ള അവാർഡും സ്വന്തമാക്കി. സ്കോട്ലൻഡിന്റെ കൈൽ കോട്ട്സറാണ് അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ.