Skip to content

ജസ്പ്രീത് ബുംറയും ധവാനും തിരിച്ചെത്തി, രോഹിത് ശർമ്മയ്ക്ക് വിശ്രമം, സഞ്ജു ടീമിൽ ; ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്നും മുക്തരായി ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ശിഖാർ ധവാനും ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇടം നേടിയപ്പോൾ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചു.

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ലയെങ്കിലും ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ബാക്കപ്പ് ഓപ്പണറായി സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിക്കേറ്റ ഭുവനേശ്വർ കുമാറിനും ദീപക് ചഹാറിനും പകരക്കാരായി ടീമിലെത്തിയ ഷാർദുൾ താക്കൂറിനെയും നവദീപ് സൈനിയെയും ഇരുപരമ്പരയ്ക്കുള്ള ടീമിലും ഉൾപ്പെടുത്തിയപ്പോൾ മൊഹമ്മദ് ഷാമിയ്ക്ക് വിശ്രമം നൽകി.

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖാർ ധവാൻ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (wk), മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുശ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സൈനി, ഷാർദുൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ, സഞ്ജു സാംസൺ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, ശിഖാർ ധവാൻ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (wk), മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുശ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സൈനി, ഷാർദുൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ, കേദാർ ജാദവ്.