Skip to content

ഒന്നാം റാങ്കിനായി കോഹ്ലി രോഹിത് ഇഞ്ചോടിഞ്ച് പോരാട്ടം

2019 അവസനത്തിലും ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. വെസ്റ്റ് ഇൻഡീസ് സീരീസിൽ ഫോം മങ്ങിയെങ്കിലും അവസാന ഏകദിനത്തിൽ നേടിയ 85 റൺസ് തുണയായി 887 പോയിന്റുമായി ഒന്നാം റാങ്കിലാണ് . തുടർച്ചയായ മൂന്നാം വർഷമാണ് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് കോഹ്ലി തുടരുന്നത്. അതേസമയം ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ 873 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ സീരീസിൽ നേടിയ സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും റാങ്കിങ്ങിൽ മുന്നേറ്റത്തിന് ഇടയാക്കി .

വെസ്റ്റ് ഇൻഡീസ് ഓപ്പണിങ് ബാറ്റ്സ്മാൻ ഹോപ്പ് 782 പോയിന്റുമായി ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു സെഞ്ചുറി ഉൾപ്പടെ 222 റൺസാണ് ഇന്ത്യയ്‌ക്കെതിരെ ഹോപ്പ് നേടിയത്