Skip to content

സൈനിയ്ക്ക് അരങ്ങേറ്റം ; ടോസ് നേടി വെസ്റ്റിൻഡീസിനെ ബാറ്റിങിനയച്ച് ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

പരിക്കേറ്റ ദീപക് ചഹാറിന് പകരക്കാരനായി നവ്ദീപ് സൈനി ആദ്യ ഇലവനിൽ കളിക്കും. താരത്തിന്റെ ആദ്യ ഏകദിന മത്സരം കൂടിയാണിത്. മാറ്റങ്ങളില്ലാതെയാണ് വെസ്റ്റിൻഡീസ് ഇറങ്ങുന്നത്.

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): എവിൻ ലൂയിസ്, ഷായ് ഹോപ് (wk), ഷിമ്രോൺ ഹെറ്റ്മിയർ, റോസ്റ്റൺ ചേസ്, നിക്കോളാസ് പൂരൻ, കീറോൺ പൊള്ളാർഡ് (c), ജേസൺ ഹോൾഡർ, കീമോ പോൾ, അൽസാരി ജോസഫ്, ഖാരി പിയറി, ഷെൽഡൻ കോട്രെൽ

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോഹ്‌ലി (c), ശ്രേയസ് അയ്യർ, റിഷഭ് പന്ത് (wk), കേദാർ ജാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, നവദീപ് സൈനി